Trending

സ്‌കൂട്ടറിൽ സഞ്ചരിക്കവെ തോട്ടിലേക്ക് വീണ് മുൻ അധ്യാപകന് ദാരുണാന്ത്യം



ബാലുശേരി: കരിയാത്തൻ കാവ് തോട്ടിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു.എളേറ്റിൽ സ്വദേശി പുലിവലത്തിൽ പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ മകൻ പി.വി മുഹമ്മദാണ്‌ മരിച്ചത്. കിനാലൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇന്നലെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞാണ് ഇദ്ദേഹം മരിച്ചതെന്നാണ് കരുതുന്നത്. മഴ നനയാതിരിക്കാൻ കോട്ടും തലയിൽ ഹെൽമറ്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആദ്യം എന്താണ് സംഭവിച്ചതെന്നോ മരിച്ചതാരാണെന്നോ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിശദമായ പരിശോധനയിൽ തോട്ടിൽ തന്നെ മറ്റൊരു ഭാഗത്ത് സ്കൂട്ടറും കണ്ടെത്തി. ഇതോടെയാണ് മരിച്ചത് മുഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞത്.ദീർഘ കാലം തലശ്ശേരിയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.

Post a Comment

Previous Post Next Post