✍️നിസ്സാം കക്കയം
കൂരാച്ചുണ്ട് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇനി പേടിയില്ലാതെ റോഡിലൂടെ നടകാം. ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളുടെയടക്കം വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിലെ കാടുകൾ അപകടഭീഷണി സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിരവധിത്തവണ പരാതി പറഞ്ഞിട്ടും നടപടിയില്ലാത്തതിനാൽ അവസാനം പണംമുടക്കി പാതയോരത്തെ കാട് എം.വൈ.സി. ക്ലബ്ബ് അംഗങ്ങൾ വെട്ടിത്തെളിച്ചു.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ തോണിക്കടവ് മുതൽ കരിയാത്തുംപാറ വരെയുള്ള റോഡിന്റെ ഇരു വശവും ഒരാൾപ്പൊക്കത്തിൽ കാടുകൾ നിറഞ്ഞ് യാത്രികർക് ഭീഷണിയായിമാറിയ വാർത്ത കൂരാച്ചുണ്ട് വാർത്തകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ടൂറിസത്തിന്റെ ഭാഗമായി വിനോദസഞ്ചാരികളോട് ടിക്കറ്റി നത്തിൽ ടൂറിസം മാനേജ്മെന്റ കമ്മിറ്റി പണംവാങ്ങിയിട്ടും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയിൽപ്പോലും സൗക ര്യമേർപ്പെടുത്താത്തതിൽ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ, അധികൃതർ നടപടികളൊന്നുമെടുത്തിരുന്നില്ല.
ഇതേത്തുടർന്നാണ് കാട് വെട്ടിമാറ്റാൻ എം.വൈ.സി. ക്ല ബ്ബ് അംഗങ്ങളും സന്നദ്ധപ്ര വർത്തകരും മുന്നിട്ടിറങ്ങിയത്. ലക്ഷം വീട്-മുപ്പതാം മൈൽ റോഡ് സൈഡുകളിലെ കാടുകളും ഇവർ വെട്ടിമാറ്റിയിരുന്നു. തോമസ് പുളിക്കൽ, സജി കുഴിവേലി, മുജീബ് കോട്ടോല, ജോണി പാലാട്ടിയിൽ, മണ്ണുഞ്ജഷ് കക്കയം, ഷാജു പുളിക്കൽ എന്നിവർ നേതൃത്വംനൽകി.