കക്കയം :ശക്തമായ മഴയിൽ കക്കയം ഡാം സൈറ്റ് റോഡരികിലെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കക്കയം കോയിക്കകുന്നേൽ ജോർജിന്റെ വീടിൻ്റെ സംരക്ഷണ ഭിത്തിയാണ് തിങ്കളാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞത്.
ഇവിടെ നിർമ്മിച്ച കന്നുകാലി തൊഴുത്തും ഭാഗികമായി തകർന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വീട്ടിലേക്കുള്ള വഴി പൂർണമായും അടഞ്ഞിട്ടുണ്ട് . ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗ്രാമപഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ, പഞ്ചായത്ത് ഓവർസിയർ പി.ജിഷ, വി.ഇ.ഒ വി.രജുൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
റിപ്പോർട്ടർ : നിസാം കക്കയം