Trending

ഒഴുക്കിൽപ്പെട്ട നാല് വയറുകാരന്റെ മൃതദേഹവും കണ്ടെത്തി; മലവെള്ളപ്പാച്ചിലിൽ മരിച്ചത് അഞ്ചുപേർ



ലക്നൗ : പുണെയിലെ ലോണാവാലയിൽ മലവെള്ളപ്പാച്ചിൽ ദുരന്തത്തിൽപ്പെട്ട നാലുവയസുകാരന്റെ മൃതദേഹവും കണ്ടെത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെയുള്ള ഖുഷി അണക്കെട്ടില്‍ നിന്നുമാണ് മൃതദേഹം കിട്ടിയത്. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. അപകടം നടന്ന പ്രദേശത്തെ വിനോദസഞ്ചാരം പൂർണ്ണമായും നിരോധിച്ചു.

ഖുഷി അണകെട്ടിന്റെ സുരക്ഷിത പ്രദേശത്തെ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളോടെയാണ് അനുമതി. ഞായറാഴ്ച്ച പന്ത്രണ്ടരയോടെയാണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടത്. വിനോദസഞ്ചാരത്തിനായി പുനെയില്‍ നിന്നെത്തിയ 17 അംഗ സംഘത്തില്‍ പെട്ടവരായിരുന്നു ഇവര്‍. പെട്ടെന്ന് കുതിച്ചെത്തിയ മലവെള്ളം ഇവരുടെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു. 10 പേർ ഒഴുക്കിൽപ്പെട്ടെങ്കിലും 5 പേർക്ക് രക്ഷപ്പെടാനായി.

Post a Comment

Previous Post Next Post