സംസ്ഥാനത്ത് പകർച്ചപ്പനിയുടെയും മറ്റു പകർച്ചവ്യാധികളുടെയും വ്യാപനം അതിരൂക്ഷം. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗവ്യാപനം കൂടുതല്‍.
ശനിയാഴ്ച മാത്രം 11,050 പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 159 പേർക്ക് ഡെങ്കിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 42 എച്ച്1എൻ1 കേസുകളും 32 പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്ത് എച്ച്1എൻ1, എറണാകുളത്ത് ഡെങ്കിയും പിടിമുറുക്കി. അഞ്ചുദിവസത്തിന് ശേഷം സംസ്ഥാനത്തെ പനിബാധിതരുടെ കണക്ക് ശനിയാഴ്ചയാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
മലപ്പുറത്ത് ഞായറാഴ്ച മാത്രം 1749 പേരാണ് പകർച്ചപ്പനിക്ക് ചികിത്സതേടിയത്. കോഴിക്കോട് 1239 പേരും തിരുവനന്തപുരത്ത് 1163 പേരും ചികിത്സതേടി. ഇതെല്ലാം സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. ഡെങ്കിപ്പനി കൂടുതല്‍ എറണാകുളത്താണ് 86 കേസുകള്‍. തിരുവനന്തപുരം 18, കൊല്ലം 16, ആലപ്പുഴ 14, തൃശൂർ 11 എന്നിങ്ങനെയാണ് ഉയർന്ന ഡെങ്കി കേസുകളുള്ള ജില്ലകള്‍. 42 എച്ച്1എൻ1 രോഗികളില്‍ 24പേരും തിരുവനന്തപുരത്താണ്.
ഈമാസം ഇതുവരെ അരലക്ഷത്തിലേറെ പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. ഒരാഴ്ചക്കിടെ 66,880 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 652 പേർക്ക് ഡെങ്കിയും 77 എലിപ്പനി കേസുകളും 200 എച്ച്1എൻ1 കേസുകളും 96 പേർക്ക് മഞ്ഞപ്പിത്തവും ഇക്കാലയളവില്‍ റിപ്പോർട്ടുചെയ്തു. ഇതിനിടെ പകർച്ചപ്പനിയും പകർച്ചവ്യാധികളും പടരുമ്ബോഴും പ്രതിരോധ പ്രവർത്തനങ്ങളില്‍ ഇപ്പോഴും മെല്ലെപ്പോക്കാണ്. ശമ്ബളം കിട്ടാത്ത എൻ.എച്ച്.എം ജീവനക്കാർ നിസ്സഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകീകൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്. ശനിയാഴ്ച എൻ.എച്ച്.എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റില്‍ കണക്ക് പുറത്തുവന്നത്.
പനി മൂന്നുനാള്‍ കടന്നാല്‍ സൂക്ഷിക്കണം
തിരുവനന്തപുരം: പകർച്ചപ്പനി മൂന്നുദിവസം കടന്നാല്‍ സൂക്ഷിക്കണം. എല്ലാപ്പനിയും അപകടമല്ലെങ്കിലും മൂന്നുദിവസത്തില്‍ കൂടുതല്‍ പനിയുണ്ടെങ്കില്‍ ഉടൻ വിദഗ്ദ്ധ ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സ്വയം ചികിത്സ പാടില്ല. പനിയോടുകൂടി ശ്വാസതടസ്സം, അമിത നെഞ്ചിടിപ്പ്, നെഞ്ചുവേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ഡോക്ടറെ കാണണം.
ഡെങ്കി
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില്‍ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
എലിപ്പനി
പനിയോടൊപ്പം നടുവേദന, കാലിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞനിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങള്‍
എച്ച്1എൻ1
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്‍, ഛർദി, വയറിളക്കം എന്നിവയാണ് എച്ച്1എൻ1 ന്‍റെ ലക്ഷണങ്ങള്‍