Trending

ലൈസൻസ് പുതുക്കിനൽകുന്നില്ലെന്ന് പരാതി; വ്യാപാരികൾ സമരത്തിന്


കൂരാച്ചുണ്ട് : പഞ്ചായത്തിലെ കോഴിയിറച്ചി വിൽപന നടത്തുന്ന കടകളിൽ അവശിഷ്ട‌ം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പഞ്ചായത്ത് വ്യാപാരികൾക്ക് ലൈസൻസ് പുതുക്കിനൽകാത്ത നടപടിക്കെതിരേ പ്രതിഷേധവുമായി വ്യാപാരികൾ.

അതത് ദിവസത്തെ കോഴി അവശിഷ്ട‌ം ശേഖരിക്കുകയും, ശീതീകരണ സംവിധാനമുള്ള വാഹനത്തിൽ കൊണ്ടുപോവുകയും ചെയ്യണമെന്ന് നിലവിൽ സ്വകാര്യ ഏജൻസിയുമായി പഞ്ചായത്തിന് വ്യവസ്ഥയുണ്ട്.
എന്നാൽ ഏജൻസി സമയബന്ധിതമായി അവശിഷ്ട‌ം സ്വീകരിക്കാത്തതിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെമേൽ അടിച്ചേൽപ്പിക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി യോഗം ആരോപിച്ചു. ഈ വിഷയത്തിൽ ലൈസൻസ് പുതുക്കിനൽകാത്ത പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.


Post a Comment

Previous Post Next Post