ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ
ക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച്ച രാത്രി കായലാടുമ്മൽ സുമയുടെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാവ് രാത്രി 8ന് വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി തെളിവ് ശേഖരിച്ചു. പേരാമ്പ പൊലീസ് ഇൻസ്പെക്ടർ എം. എ.സന്തോഷ്, പെരുവണ്ണാമൂഴി എസ്ഐ ജിതിൻ വാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നുണ്ട്.
കടപ്പാട്: ജോബി മാത്യു മനോരമ