കോഴിക്കോട്: ജില്ലയിൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത് 32 ഇടങ്ങളിലെന്ന് നാറ്റ്പാക് കഴിഞ്ഞ ജനുവരിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ദേശീയ പാതയിൽ 18 സ്ഥലങ്ങൾ. സംസ്ഥാനപാതയിൽ 14. വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് മിക്ക ദിവസങ്ങളിലും ഇവിടങ്ങളിലുണ്ടാവുന്നത്. കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് 20 കാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
മാനാഞ്ചിറ–മൂഴിക്കൽ ജംഗ്ഷൻ, പുഷ്പ ജംഗ്ഷൻ–പാവങ്ങാട്, പ്രൊവിഡൻസ് കോളേജ് ജംഗ്ഷൻ- ആനക്കുളം–ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ– കല്ലായ് പാലം, ചേന്ദമംഗലം തെരു–കരിമ്പനപ്പാലം, തൊണ്ടയാട് -മെഡിക്കൽ കോളേജ്, പൊയിൽക്കാവ്–വെങ്ങളം, അഴിയൂർ–കൈനാട്ടി, പയ്യോളി–മൂടാടി, ചെലവൂർ–പാലക്കുറ്റി, വാവാട് ടൗൺ–പുതുപ്പാടി, പുതുപ്പണം–അയനിക്കാട്, രാമനാട്ടുകര നിസരി–ഫറോക്ക് പുതിയ പാലം, പൂളാടിക്കുന്ന്–വേങ്ങേരി, താമരശ്ശേരി ചുരം വ്യൂ പോയിന്റ്, രാമനാട്ടുകര ബസ് സ്റ്റാൻഡ് ജംഗ്ഷൻ–വൈദ്യരങ്ങാടി, വെങ്ങാലി റെയിൽവേ മേൽപ്പാലം–വെങ്ങളം, ഉള്ളിയേരി–വട്ടോളി ബസാർ, അഗസ്ത്യമുഴി–നെല്ലിക്കാപ്പറമ്പ്, പറമ്പത്ത്–വേളൂർ വെസ്റ്റ്, ചെറിയ കുമ്പളം–മൊകേരി ഉള്ളിയേരി–കരുവന്നൂർ, പാവങ്ങാട്–പുറക്കാട്ടിരി, എകരൂർ–കരുമല വളവ്, നാദാപുരം–പെരിങ്ങത്തൂർ പാലം, കൂമുള്ളി–ഉള്ളിയേരി നന്മണ്ട–നരിക്കുനി എന്നിവിടങ്ങളാണ് പ്രധാന അപകട മേഖലകൾ. സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന ഇടങ്ങളിൽ പോലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതിയുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയരുന്നു
Tags:
Latest