കൂരാച്ചുണ്ട് :സുന്നി യുവജന സംഘം എഴുപതാം വർഷികാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടന്നു വരുന്ന സൗഹൃദ സംഗമങ്ങളുടെ ഭാഗമായി എസ്.വൈ.എസ് കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ സൗഹൃദ ചായ സദസ് സംഘടിപ്പിച്ചു. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സംഗമം ഉദ്ഘാടനം ചെയ്തു. അജ്നാസ് സഅദി അധ്യക്ഷത വഹിച്ചു. മുസ്തഫ പി എറയ്ക്കൽ വിഷയാവതരണം നടത്തി. കൂരാച്ചുണ്ട് സെയ്ന്റ് തോമസ് ഫൊറോന വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ, ശംസുദ്ധീൻ സഅദി, യൂസുഫ് മുസ്‌ലിയാർ, കെ.ജി.അരുൺ, വി.എസ്.ഹമീദ്, ജോബി വാണിയംപ്ലാക്കൽ, എൻ.കെ.കുഞ്ഞമ്മദ്, എ.കെ.പ്രേമൻ, ഒ.കെ.ഇസ്‍മായിൽ, അജ്മൽ സഖാഫി, സിറാജ് താഴത്തില്ലത്ത് എന്നിവർ സംസാരിച്ചു.