Trending

ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു




കൊച്ചി:കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. എറണാകുളം കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയിലാണ് സംഭവം.കോടിയാട്ട് വര്‍ഗീസിന്റെ മകന്‍ എല്‍ദോസ് (40) ആണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് എല്‍ദോസ് കാട്ടാന ആക്രമണത്തിന് ഇരയായത്. ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം. എല്‍ദോസിന് ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. ഇയാളാണ് നാട്ടുകാരെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്.

സംഭവത്തില്‍ രാത്രി വൈകിയും സ്ഥലത്ത് വൻ പ്രതിഷേധം നടക്കുകയാണ്. സംഭവ സ്ഥലത്തു നിന്ന് മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവിടെ വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണമെന്നത് നാളുകളായുള്ള ആവശ്യമാണ്.

Post a Comment

Previous Post Next Post