Trending

കന്നുകാലി പ്രദർശന മത്സരം : ജേതാവായി 'അമ്മു'



✍🏿 *നിസാം കക്കയം*

കൂരാച്ചുണ്ട് : ബാലുശ്ശേരി ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ഭാഗമായി നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽ എരുമ വിഭാഗത്തിൽ കല്ലാനോട്‌ ക്ഷീര സംഘത്തിലെ ബ്രിജേഷ് എളംബ്ലാശേരിയുടെ 'അമ്മു'വിന് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മാത്യു കടുകൻമാക്കൽ, മൂന്നാം സ്ഥാനം സണ്ണി കടുകൻമാക്കൽ എന്നിവർ കരസ്ഥമാക്കി. കന്നുകുട്ടി വിഭാഗത്തിൽ കെ.സി. ജോസ്, ജോൺസൻ കാഞ്ഞിരംപാറ, അനു തോമസ് എന്നിവരും, കറവപശു വിഭാഗത്തിൽ ആൻസി കടുകൻമാക്കൽ, മനോജ്‌ കോഴിമല, ജോബി കടുകൻമാക്കൽ എന്നിവരും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കിടാരി വിഭാഗത്തിൽ ഷോളി ബെന്നിയും, നാടൻ പശു വിഭാഗത്തിൽ ജോബി കടുകൻമാക്കലും വിജയികളായി. വിജയികൾക്ക് ശനിയാഴ്ച രാവിലെ നടക്കുന്ന ക്ഷീര സംഗമത്തിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉപഹാരങ്ങൾ കൈമാറും. കെ. എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. കല്ലാനോട് മിൽക് കലക്‌ഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും കല്ലാനോട് സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി നിർവഹിക്കും.

കന്നുകാലി പ്രദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റംല മാടംവള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ബാലുശേരി ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ പി.എം.റുമൈസ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം ജെസി കരിമ്പനക്കൽ, സ്വാഗത സംഘം വർക്കിങ് ചെയർമാൻ സണ്ണി ജോസഫ്, കല്ലാനോട്‌ ക്ഷീര സംഘം സെക്രട്ടറി സോഫി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post