വനം വന്യജീവി സംരക്ഷണ നിയമം 1972 ൽ കേന്ദ്ര സർക്കാർ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്നാണ് , കേരള സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിക്കുന്നവർ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നതെന്ന് വർഷങ്ങളായി ഭരണമുന്നണിക്കാർ തെരുവിൽ പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാൽ കേന്ദ്ര നിയമമായ വനം വന്യജീവി സംരക്ഷ നിയമത്തിൽ പോലും പറയാത്തതും, മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവുന്നതുമായ നിയമങ്ങൾ കേരള ഫോറസ്റ്റ് ആക്ടിൽ കൂട്ടി ചേർക്കണമെന്ന് ഉറപ്പിച്ച് കൊണ്ടാണ് കേരള ഫോറസ്‌റ്റ് ആക്ട് ഭേതഗതി ബിൽ പിണറായി മന്ത്രി സഭ അംഗീകാരം നൽകിയത്.
പുതിയ ഭേതഗതി ബിൽ മന്ത്രിസഭയിൽ ചർച്ചക്ക് വന്നപ്പോൾ മനുഷ്യന് വേണ്ടി ശബ്ദമുയർത്താൻ ഒരു മന്ത്രി പോലും ഉണ്ടായില്ലായെന്നത് ഖേദകരം.
Adv Sumin S Nedungadan
We Farm Farmers Foundation
Tags:
Latest