Trending

കൂരാച്ചുണ്ടിൽ വീണ്ടും തെരുവുനായ ആക്രമണം




കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ തെരുവുനായ
ആക്രമണത്തിൽ സ്‌കൂൾ വിദ്യാർഥിക്കും, വീട്ടമ്മയ്ക്കും സാരമായ പരിക്ക്. സെയ്ന്റ് തോമസ് യു.പി. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥി കോട്ടയുള്ളപറമ്പിൽ രതീഷ്-സുഖില ദമ്പതിമാരുടെ മകനായ കാർത്തിക് (10) പൂവത്തുംചോല നിരപ്പേൽ ബെന്നിയുടെ ഭാര്യ മോളി (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ക്രിസ്‌മസ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ ചാലിടത്തുവെച്ചാണ് വിദ്യാർഥിയെ തെരുവുനായ ആക്രമിച്ചത്. വീടിന്റെ മുറ്റം അടിച്ചുവാരുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ഒരുമാസംമുൻപ് തെരുവുനായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ചമുൻപ് സ്‌കൂൾ പരിസരത്തുവെച്ച് തെരുവുനായക്കൂട്ടം വിദ്യാർഥികളെ ഓടിച്ചിരുന്നെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
സ്കൂൾകുട്ടികളുൾപ്പെടെ ഒട്ടേറെയാളുകൾ വന്നിറങ്ങുന്ന ബസ് സ്റ്റാൻഡ് പരിസരത്തും, സ്കൂ‌ളിലേക്കുപോകുന്ന വഴികളിലും തെരുവുനായശല്യം കൂടിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.

Post a Comment

Previous Post Next Post