Trending

അരീക്കോട് തെരട്ടമ്മൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിട യിൽ വെടിക്കെട്ട് അപകടത്തിൽ 58 പേർക്ക് പരുക്ക്


 അരീക്കോട്  തെരട്ടമ്മൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിട യിൽ വെടിക്കെട്ട് അപകടത്തിൽ 58 പേർക്ക് പരുക്ക്. ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം. ആയിരങ്ങളാണ് ഗാലറി യിൽ തിങ്ങിനിറഞ്ഞിരുന്നത്.

വെടിക്കെട്ട് പ്രയോഗം അബദ്ധത്തിൽ ഇവർക്കിടയിലേക്ക് ദിശതെറ്റി എത്തു കയായിരുന്നു. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 58  പേരെയും പ്രവേശിപ്പിച്ചു. തീപൊള്ളലേറ്റാണ് പരുക്ക്. പരുക്കുകൾ ഗുരുതരമല്ല.

ഒരു മാസം നീണ്ടുനിന്ന ടൂർണ മെൻറിൻറെ ഫൈനൽ മത്സരമായിരു ന്നു ഇന്നലെ യുനൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു മത്സരം. മത്സരം ആരംഭിക്കുന്ന തിന് മുൻപ് താരങ്ങളെ മൈതാനത്തേക്ക് വരവേൽക്കാൻ വെടിക്കെട്ട് ആരംഭിച്ചു. ആകാശത്ത് ഉയർന്ന് പൊട്ടുന്ന പടക്കത്തിന്റെ വലിയ പെട്ടി സ്റ്റേഡിയ ത്തിനു നടുവിലായിരുന്നു സ്ഥാപിച്ചത്.

വെടിക്കെട്ട് ആരംഭിച്ചതോടെ പെട്ടി മറിഞ്ഞു വീണു പടക്കങ്ങൾ ഗാലറിക ളിലേക്കു പാഞ്ഞു കത്തുകയായിരുന്നു.

പത്തുമിനുട്ടോളം പടക്കങ്ങൾ ഗാലറിയുടെ പല ഭാഗങ്ങളിലായി പൊട്ടിച്ചിതറി. ഉട നെപരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി ഒരു മണിക്കൂറിനു ശേഷം കളി പുനരാരംഭിക്കാൻ നീക്കം നടന്നെങ്കിലും സംഘാടക പിഴവിൽ കാണികൾ പ്രതിഷേധിച്ചു. ഇതോടെ മത്സരം മറ്റൊരുദിവസ ത്തേക്ക് മാറ്റിവച്ചു.

Post a Comment

Previous Post Next Post