Trending

സിഒഡിയുടെ ചക്കിട്ടപ്പാറ ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു


*ചക്കിട്ടപ്പാറ :* താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സെന്റർ ഫോർ ഓവറോൾ ഡെവലപ്പമെന്റിന്റെ (സിഒഡി)ചക്കിട്ടപ്പാറ ഏരിയ ഓഫീസ് ചെമ്പനോടയിൽ സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ഡോമിനിക് മുട്ടത്തുകുടിയിൽ ഉദ്ഘാടനം ചെയ്തു. സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര അധ്യക്ഷത വഹിച്ചു.

മെമ്പർ കെഎ ജോസൂട്ടി, ഏരിയ കോർഡിനേറ്റർ ഷീന റോബിൻ, ജിവിഎസ് പ്രസിഡന്റ്‌ ലിസി പൗലോസ്, മരുതോങ്കര ജിവിഎസ് ട്രഷറർ എൽസി ദേവസ്യ, അനീഷ വിനോദ്, ഷാന്റി ജോയി, മോളി ബാബു, ആൽബിൻ സഖറിയാസ് എന്നിവർ സംസാരിച്ചു. 
സിഒഡിയും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഏരിയ ഓഫീസിൽ ലഭിക്കും.

താമരശ്ശേരി അഗ്രികൾച്ചറൽ ഫാർമേഴ്‌സ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി(TAFCOS)
യുടെ സേവനങ്ങൾക്ക്‌ ഏരിയ ഓഫീസ് ഉപയാഗപ്പെടുത്താം. + 2 കഴിഞ്ഞ വിദ്യാർഥികൾക്ക് മികച്ച കോളേജുകളിൽ അഡ്മിഷൻ അറേഞ്ച് ചെയ്യുന്ന ലീഡർഷിപ് 
ഡെവലപ്പിങ്ങ് സൊസൈറ്റി (LDS)യുടെ സേവനങ്ങൾക്കും ഏരിയ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ചെമ്പനോട 
താഴെയങ്ങാടിയിലെ ചുവപ്പുങ്കൽ ബിൽഡിങ്ങിലാണ് ഏരിയ ഓഫീസ്.

Post a Comment

Previous Post Next Post