*കൂരാച്ചുണ്ട് :* താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സെന്റർ ഫോർ ഓവറോൾ ഡെവലപ്പമെന്റിന്റെ (സിഒഡി) കൂരാച്ചുണ്ട് ഏരിയ ഓഫീസ് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് അസിസ്റ്റന്റ് വികാരി ഫാ.മൈക്കിൾ നീലംപറമ്പിൽ, ഏരിയ കോർഡിനേറ്റർ മോളി സെബാസ്റ്റ്യൻ, റിട്ട. പ്രിൻസിപ്പാൾ ജോർജ് മഠത്തിനാൽ, കൂരാച്ചുണ്ട് ജിവിഎസ് സെക്രട്ടറി മേരി അഗസ്റ്റിൻ, കായണ്ണ ജിവിഎസ് പ്രസിഡന്റ് ധന്യ നീലാംബരി, സെക്രട്ടറി അജിത രാജൻ, റിൻസി സാബു, ആൽബിൻ സഖറിയാസ് എന്നിവർ സംസാരിച്ചു.
സിഒഡിയും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഏരിയ ഓഫീസിൽ ലഭിക്കും.
താമരശ്ശേരി അഗ്രികൾച്ചറൽ ഫാർമേഴ്‌സ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി(TAFCOS)
യുടെ ചിട്ടി പൈസ
അടയ്ക്കാൻ ഏരിയ ഓഫീസിൽ സൗകര്യമുണ്ട്. + 2 കഴിഞ്ഞ വിദ്യാർഥികൾക്ക് മികച്ച കോളേജുകളിൽ അഡ്മിഷൻ അറേഞ്ച് ചെയ്യുന്ന ലീഡർഷിപ്
ഡെവലപ്പിങ്ങ് സൊസൈറ്റി (LDS)യുടെ സേവനങ്ങൾക്കും ഏരിയ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. സെന്റ് തോമസ് പള്ളിക്ക് എതിർവശം വേളാങ്കണ്ണി ബിൽഡിങ്ങിന്റെ ഒന്നാമത്തെ നിലയിലാണ് ഏരിയ ഓഫീസ്.