ന്യൂഡല്‍ഹി: യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. രാജ്യത്തെ പ്രമുഖരായ ഒന്‍പത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി മാര്‍ച്ച് 24, 25 തീയതികളില്‍ പ്രഖ്യാപിച്ച പണിമുടക്കാണ് മാറ്റിയത്. സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ ഉറപ്പുനല്‍കി.
എല്ലാ തസ്തികകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക. കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.
പണിമുടക്ക് പിന്‍വലിച്ചതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്. മാര്‍ച്ച് 22ന് നാലാം ശനിയും 23 ഞായറാഴ്ച്ചയുമാണ്. 24, 25 തീയതികളില്‍ പണി മുടക്ക് നടന്നാല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു
Tags:
Latest