കുരാച്ചുണ്ട്.യുഡിഎഫ് ജില്ലാ
കമ്മിറ്റിയുടെ ധാരണ പ്രകാരം മുസ്ലിം ലീഗിലെ റസീന യൂസ ഫ് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സ്‌ഥാനം രാജിവച്ചതിനെ തുടർന്ന് പുതിയ വൈസ് പ്രസി ഡന്റിനെ തിരഞ്ഞെടുക്കാൻ ഭര ണസമിതി യോഗം 28ന് രാവി ലെ 11ന് ചേരും.
വികസന സ്ഥഥിരം സമിതി അധ്യക്ഷനായിരുന്ന ഒ.കെ.അ മ്മദ് പ്രസിഡന്റായതോടെ ഒഴി വു വന്ന വികസന സ്ഥിരസമി തി അംഗം, ക്ഷേമകാര്യ സ്‌ഥിര സമിതി അംഗമായ വിൻസി തോ മസ്, ആരോഗ്യ സ്‌ഥിരസമിതി അംഗമായ സണ്ണി പുതിയകു ന്നേൽ എന്നിവർ രാജിവച്ച ഒഴി വിലേക്ക് പുതിയ സ്ഥിരസമിതി അംഗങ്ങളെ തിരഞ്ഞെടുക്കണം. ഈ സ്‌ഥിരസമിതി അംഗങ്ങളു ടെ തിരഞ്ഞെടുപ്പ് 24ന് രാവിലെ 11ന് നടക്കും. ഇതിനു ശേഷം 15 :
ദിവസത്തിനകം വികസന സ്‌ഥി രസമിതി അധ്യക്ഷനെ തിര ഞ്ഞെടുക്കാൻ യോഗം ചേരും.
വിൻസി തോമസ് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി
കുരാച്ചുണ്ട്. 28ന് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് സ്ഥാന ത്തേക്ക് നടക്കുന്ന തിരഞ്ഞെടു പ്പിൽ മുൻ പഞ്ചായത്ത് പ്രസിഡ ന്റായ കോൺഗ്രസിലെ വിൻസി തോമസിനെ യുഡിഎഫ് സ്ഥാ നാർഥിയായി തീരുമാനിച്ചതായി മണ്ഡലം കോൺഗ്രസ് പ്രസിഡ ന്റ് അഗസ്റ്റിൻ കാരക്കട അറിയി
വികസന സ്‌ഥിരസമിതി അധ്യക്ഷ സ്‌ഥാനത്തേക്ക് 13-ാം വാർഡ് മെംബറും കോൺഗ്രസ് നേതാവുമായ സണ്ണി പുതിയകു ന്നേൽ മത്സരിക്കും.
കടപ്പാട്:
ജോബി മാത്യു.
റിപ്പോർട്ടർ മനോരമ