ആശ്വാസത്തിൽ മലയോര കർഷകർ.
കൂരാച്ചുണ്ട്: ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ 2,250 കുടുംബങ്ങളെ ബാധിച്ചിരുന്ന ബഫർ സോൺ പ്രശ്‌നത്തിനു താൽക്കാലിക പരിഹാരം.
ഡാം റിസർവോയറിൻ്റെ അതിർത്തിയിൽനിന്നു 120 മീറ്റർ ബഫർ സോൺ പ്രഖ്യാപി ത നിയന്ത്രണങ്ങൾ ഏർപ്പെടു ത്തിയ 2024 ഡിസംബർ 26ലെ സർക്കാർ ഉത്തരവ് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കിയ സാഹചര്യ ത്തിൽ നടപ്പാക്കില്ലെന്നു നിയമ സഭയിൽ മന്ത്രി റോഷി അഗ സ്‌റ്റിൻ പ്രഖ്യാപിച്ചത് മലയോര ജനതയ്ക്ക് ആശ്വാസമായി.
പെരുവണ്ണാമുഴി ഡാം മേഖലയെ ബാധിക്കുന്ന ബഫർ സോൺ ഉത്തരവിനെക്കുറിച്ചു മനോരമ യാണ് ആദ്യം വാർത്ത പ്രസിദ്ധീ കരിച്ചത്.
തുടർന്ന് വിവിധ സംഘ നകൾ സമരരംഗത്ത് ഇറങ്ങി
. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമുഴി ഡാം റിസർ വോയറിൻ്റെ തീരത്ത് താമസിക്കു ന ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ 2,250 കുടും ബങ്ങളെ ബാധിച്ചിരുന്ന ബഫർ സാൺ പ്രശ്‌നത്തിനു താൽക്കാലികമായി പരിഹാരമായി.
നിലവിലെ സർക്കാർ ഉത്തരവ് റദ്ദ്ചെയ്‌ത് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയാൽ മാ ത്രമേ ജനങ്ങളുടെ ആശങ്ക പൂർണമായി മാറുകയുള്ളു.
സ്വാഗതം ചെയ്ത് കേരള കോൺഗ്രസ്
കോഴിക്കോട് ചതിയിലൂടെ കേരളത്തിലെ ആയിരക്കണക്കി നു മലയോര കർഷകരെ വഴിയാധാരമാക്കാനുള്ള ജലവിഭവ മന്ത്രിയുടെയും സർക്കാരിന്റെയും ഗൂഢശ്രമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേരള കോൺഗ്രസ് നേതാവ് മോൻസ് ജോ സഫ് എംഎൽഎയും കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎൽഎയും ഇടപെട്ട് തടയുകയായിരുന്നെന്ന് കേരള കോൺ ഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.എം.ജോർജും ജനറൽ സെക്രട്ടറി രാ ജീവ് തോമസും പറഞ്ഞു. കേരളത്തിലെ ഡാമുകകളുടെ വ്യഷ്ടി പ്രദേശത്തുനിന്നും 120 മീറ്റർ വായു ദുരത്തിൽ കരുതൽ മേഖല പ്രഖ്യാപിച്ച ബഫർ സോൺ ഉത്തരവ് പിൻവലിച്ച സർക്കാർ നട പടി സ്വാഗതം ചെയ്യുന്നതായും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
റിസർവോയറിന്റെ ചുറ്റും ബഫർ സോൺ ഇല്ലെന്ന് സർക്കാർ രേഖാമൂലം ഉറപ്പു നൽകണം.നിർ മാണത്തിന് ഉൾപ്പെടെ ജലസേ ചന വകുപ്പ് ഉത്തരവ് പ്രകാരം നില യന്ത്രണങ്ങൾ നിലവിൽ വന്നിരു ന്നു. മലയോര മേഖലയിൽ ബഫർ സോണിനെതിരെ ശക് മായ സമരം ഉയർന്നതോടെയാ ണ് സർക്കാർ ഉത്തരവ് പുനഃപരി
ശോധിക്കാൻ തയാറായത്. മന്ത്രി യുടെ നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്(എം) കല്ലാ നോട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
: മലയോരത്തെ പാർട്ടിയുടെ വി വിധ മണ്ഡലം കമ്മിറ്റികളും ശക്തമായ പ്രതിഷേധം മന്ത്രി യെയും പാർട്ടി ചെയർമാനെയും : അറിയിച്ചിരുന്നു.
സമരത്തിന്റെ ഭാഗമായി പെരു വണ്ണാമൂഴി അണക്കെട്ടിൽ ചാടാ
: നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് കഴിഞ്ഞ ദിവസം തടഞ്ഞു. കേരള കോൺഗ്രസ് ചക്കിട്ടപാറ, കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റികൾ പെരുവണ്ണാമൂഴി ജലസേചന വകുപ്പ് ഓഫിസിനു മുൻപിൽ ബഫർ സോൺ ഉത്തരവിന്റെ പകർപ്പിനു തീയിട്ടിരുന്നു. നിലവി ലെ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് സർക്കാർ ഉടൻ പുറ ത്തിറക്കിയില്ലെങ്കിൽ 29ന് പെരു വണ്ണാമുഴി ജലസേചന വകുപ്പ് സബ് ഡിവിഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കീഫ സം സ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.
ഉത്തരവ് : പിൻവലിക്കാൻ തയാറായതിൽ : സന്തോഷമുണ്ടെന്നു വിഫാം ഫാർമേഴ്‌സ് ഫൗണ്ടേഷൻ സം സ്ഥാന ചെയർമാൻ ജോയി കണ്ണഞ്ചിറ . ദ്രോഹിക്കുന്ന ഇത്തരം ഉത്തരവു കൾ സർക്കാർ പുറത്തിറക്കുന്ന ത് അവസാനിപ്പിക്കണമെന്നു കണ്ണഞ്ചിറ പറഞ്ഞു.
കടപ്പാട്: ജോബി മാത്യു.
മനോരമ