Trending

വൻമോഷണസംഘം അറസ്റ്റിൽ



കൂരാച്ചുണ്ട്: കൂരാച്ചുണ്ട്, ബാലുശേരി സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിലായി നടന്ന നിരവധി മോഷണങ്ങളിലെ മുഖ്യപ്രതികളെ കൂരാച്ചുണ്ട് പോലിസ് അറസ്റ്റ് ചെയ്തു.

കൂരാച്ചുണ്ട് സ്റ്റേഷൻ പരിധിയിലെ കോളനി മുക്കിലുള്ള ചെമ്മാച്ചേൽ തോമസിൻ്റെ വീട്ടിൽ കയറി കവർച്ച നടത്തുകയും, നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത *പെരുവെണ്ണാമൂഴി സ്വദേശി രാഹുൽ രാജ്, പാലക്കാട് ജില്ലയിലെ അത്താണി പടി അലനല്ലൂർ തെയോട്ടു പാറക്കൽ ഹംസയുടെ മകൻ ഖാലിദ്* എന്നിവരെ പെരിന്തൽമണ്ണയിൽ വെച്ച് കൂരാച്ചുണ്ട് സബ് ഇൻസ്പെക്ടർ സൂരജ് ,  SCP0 പ്രജീഷ് യു.വി., SCPO സുധിഷ് കുമാർ, CPO നിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post