കക്കയം: കഴിഞ്ഞ നാലു മാസം മുൻപ് 40 രൂപയിൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ച കക്കയം ഉര കുഴി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രേവേശന ടിക്കറ്റ് ചാർജ് എപ്രിൽ ഒന്നു മുതൽ വിണ്ടും വർധിപ്പിക്കാനുള്ള വനംവകുപ്പിൻ്റെ നീക്കത്തിനെതിരെ നാട്ടുകാരും, സഞ്ചാരികളും കടുത്ത പ്രതിഷേധത്തിൽ .
ഇരുപത് വർഷം മുൻപ് കക്കയം വനസംരക്ഷണ സമിതിയുടെ നേതൃത്വക്കൽ KSEB യുടെ അധീനതയിൽ ഉള്ള കക്കയം ഡാമിനോട് ചേർന്നുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് 10 രൂപ നിരക്കിൽ ആരംഭിച്ച ടിക്കറ്റ് നിരക്ക് പിന്നിട് 50 രൂപ വരെ ആയി വർധിപ്പിചെങ്കിലും യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളോ, നിലവിലുണ്ടായിരുന്ന തൂക്കുപാലം പോലും പുനരുന്ധരിക്കുകയോ ഉണ്ടായിട്ടില്ല.
നാട്ടുകാരുടെ കടുത്ത എതിർപ്പിനെ തുടർന്ന് കക്കയം ടൗണിൽ നിന്ന് 9 km അകലെ PWDയുടെ അധീനതയിൽ ഉള്ള കക്കയം വാലി വെള്ളച്ചാട്ടത്തിനടുത്തേക്ക് PWDയിൽ നിന്ന് ഇൻഫർമേഷൻ കൗണ്ടർ എന്ന വ്യാജേന കൗണ്ടർ സ്ഥാപിച്ച് PWDറോഡിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് രാവിലെ 9.മണി മുതൽ 4 pm മണി വരെ ടൂറിസ്റ്റുകളിൽ നിന്ന് ഭീഷണി പെടുത്തിയും, അന്യായമായും പണി പരി വ് പിരിച്ചുവിട്ട കക്കയം വനം സംരക്ഷണ സമിതിയുടെ പേരിൽ വ്യാപകമായി നാളിതുവരെ പിരിച്ചു വരുന്നത്.
നാലു മണിക്ക് ശേഷം ടൂറിസ്റ്റുകൾക്കു മേലേ യാതൊരു നിയന്ത്രണവുമില്ലാതെ വെറുമൊരു വ്യാജപണ പിരിവു കേന്ദ്രമായി കക്കയം ഡാമിലേക്ക് വരുന്ന സഞ്ചാരികളെ ചൂഷണം ചെയ്യുന്ന നിലവിലെ പിരിവിനെതിരെ വ്യാപക പരാതികളും, ആക്ഷേപങ്ങളുമാണ് ഉയർന്നു വരുന്നത്.
പിരിച്ചുവിട്ട വന സംരക്ഷണ സമിതിയുടെ പേരിൽ, pധDയെ തെറ്റിദ്ധരിപ്പിച്ച് റോഡിൽ നടത്തുന്ന വ്യാജ പിരിവ് യാതൊരു വിധ GST പോലും സർക്കാറിന് അടക്കാതെ, ഓഡിറ്റിംഗിന് പോലും വിധേയമാകാതെ നടത്തുന്ന ഇത്തരം പിരിവിനെതിരെ, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും, ഇതിന് ഉത്താശ ചെയ്യുന്ന PWD അധികൃതർക്കുമെതിരെ സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുവാനാണ് കിഫ, വി ഫാം തുടങ്ങിയ സംഘടനകച്ച ടെ യും ടൂറിസ്റ്റ് സംഘടനകളുടെയും തീരുമാനം ,
മുഖ്യമന്ത്രിക്കും, ടൂറിസം, കെ.എസ്ഇബി, വനം വകുപ്പ് മന്ത്രിമാർക്കും ഇതിൻ്റെ ഭാഗമായി പരാതി നൽകാനാണ് നിലവിൽ തീരുമാനം.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക. സഞ്ചാരികൾക്കു യാത സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഗൈഡുകളുടെയും, വാച്ചർമാരുടെയും എണ്ണം വർധിപ്പിക്കുക. നശിച്ചുപോയ തൂക്കുപാലം പുന:സൃഷ്ടിക്കുക: ഉരക്കുഴിക്ക് ഉള്ള യാത്ര പാസ് PWDറോഡിൽ നിന്ന് മാറ്റി ഡാമിനടുത്തുള്ള ഉരക്കുഴി പ്രേവേശന കവാടത്തിൽ നിന്ന് നൽകുക.
അടിക്കടി യാതൊരു മാനദണ്ഡവുമില്ലാതെ വർധിപ്പിക്കുന്ന ടിക്കറ്റ് നിരക്കുകൾ പിൻവലിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ടൂറിസ്റ്റുകളും നാട്ടുകാരും ഉയർത്തുന്നത്.