എന്നാൽ അബ്രാഹാമിൻ്റെ രോഗിയായ ഭാര്യക്ക് ചികിത്സാ ചിലവ് ,കൃഷിയിടത്ത് ഫെൻസിംഗ്, RRT പട്രോളിംഗ്, അക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെക്കും തുടങ്ങിയ വാഗ്ദാനങ്ങൾ ഇതുവരെ പാലിക്കപെട്ടിട്ടില്ല. അതുകൊണ്ട് കത്തോലിക്ക കോൺഗ്രസ് മാർച്ച് 5 ന് വഞ്ചനാദിനം ആചരിക്കുമെന്ന് ഭാരവാഹികളായ ഫാ. വിൻസൻ്റ് കണ്ടത്തിൽ ജോൺസൺ കക്കയം, നിമ്മി പൊതിയേട്ടേൽ, സണ്ണി എമ്പ്രയിൽ ബോബൻപുത്തൂരാൻ,ദാസ് കാനാട്ട് ജയിംസ് കൂരാപ്പള്ളി എന്നിവർ പറഞ്ഞു.
മാർച്ച് 5 ന് വൈകുംനേരം 4 മണിക്ക് മുപ്പതാം മൈലിൽ നിന്നും ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേയ്ക്ക് പ്രതിഷേധ റാലിയും, പൊതുസമ്മേളനവും നടക്കും കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ സബിൻ തുമ്മുള്ളിൽ ഉദ്ഘാടനം ചെയ്യും.
രൂപത പ്രസിഡൻ്റ് ഡോ . ചാക്കോ കാളാം പ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും 'ഫാ ജിനോ ചുണ്ടയിൽ പ്രമേയം അവതരിപ്പിക്കും. ഫാ. പ്രിയേഷ് തേവടിയിൽ കർഷക പ്രതിരോധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ഫാ.വിൻസൻ്റ് കറുകമാലീൽ, ജോസ് ചെറുവള്ളി, ബേബി വട്ടോട്ടുത്തപ്പേൽ , എന്നിവർ നേതൃത്വം നൽകും