സ്കൂൾ മാനേജർ ഫാ.ജോസഫ് പുത്തൻപുരക്കൽ അധ്യക്ഷനായ ചടങ്ങ് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ ഗിരിജ ശശി മുഖ്യപ്രഭാഷണം നടത്തി.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ എം ശ്രീജിത്ത്, പ്രധാനധ്യാപിക ബീന ഒ എം, പി ടി എ പ്രസിഡന്റ് ഷാജി ചെറുപറമ്പിൽ, എം പി ടി എ പ്രസിഡന്റ് ഷീബ സിബി,വിദ്യാർത്ഥി പ്രതിനിധി അലൈന അന്ന ജോബി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.
തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കലാപരിപാടികളും സംഘടിപ്പിച്ചു.