താമരശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. കുടുക്കിലുമ്മാരം സ്വദേശി ഫായിസ് എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം.പോലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ഇത്. സംശയത്തെ തുടർന്ന് ഫായിസിനെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
അടുത്തിടെ കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. അമ്പായത്തോട് പള്ളിക്ക് സമീപത്ത് വെച്ച് പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായിരുന്ന എംഡിഎം എ പാക്കറ്റോടെ വിഴുങ്ങിയത്. പാക്കറ്റ് വിഴുങ്ങി രക്ഷപ്പെടുകയായിരുന്ന ഷാനിദിനെ പൊലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് എം ഡി എംഎ യാണ് വിഴുങ്ങിയത് എന്ന് പൊലിസിനോട് പറഞ്ഞത്. തുടർന്ന് താമരശ്ശേരി താലുക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിക്ക് മാറ്റുകയും ചെയ്തിരുന്നു.
എൻഡോസ്കോപ്പി നടത്തിയതിൽ പാക്കറ്റിനുള്ളിൽ ക്രിസ്റ്റൽ രൂപത്തിൽ ഉള്ള വസ്തു കണ്ടെത്തിയിരുന്നു. പിന്നീട് അത് എം ഡി എം എ ആണെന്ന് പൊലിസ് സ്ഥിരികരിക്കുകയും ചെയ്തു. അളവിൽ കൂടുതൽ എം ഡി എം എ ശരീരത്തിൽ എത്തിയാൽ മരണകാരണം ആവും എന്നത് കൊണ്ട് തന്നെ തിവ്രപരിചരണവിഭാഗത്തിലായിരുന്നു ഷാനിദ്. രാവിലെ ഓടെയാണ് മരണം സംഭവിച്ചത്. പാക്കറ്റ് ശരീരത്തിനുള്ളിൽ വെച്ച് പൊട്ടിയതാണ് മരണകാരണം.
Tags:
Latest