കൂരാച്ചുണ്ട്: എരപ്പാം തോട് പൊന്നുണ്ടമല കേന്ദ്രീകരിച്ച് സാമുഹ്യ വിരുദ്ധരുടെ ഗുണ്ടാവിളയാട്ടം., കഴിഞ്ഞ ദിവസങ്ങളിൽ നാദാപുരം പാറക്കടവ് സ്വദേശി പഴയങ്ങാടി അബ്ദുള്ള, വട്ടച്ചിറ സ്വദേശി നിരപ്പേൽ ബേബി എന്നിവരുടെ തോട്ടങ്ങളിലാണ് സാമൂഹ്യ വിരുന്ധരുടെ അഴിഞ്ഞാട്ടം നടന്നത്, കുടിവെള്ളമെടുക്കുന്ന പൈപ്പുകൾ നശിപ്പിപ്പിക്കുന്നതും പതിവാണ്. വ്യാജമദ്യ നിർമാണവും നടക്കുന്നതായി പരാതികൾ ഉയരുന്നുണ്ട് ഈ പ്രദേശത്ത്. ഇത്തരത്തിൽ അഴിഞ്ഞാട്ടം നടത്തുന്നവരുടെ ഡിജിറ്റൽ തെളിവുകളടക്കം പോലിസിന് കൈമാറിയെട്ടും, കേസ ടെത്ത് അന്വേഷിക്കുന്നതിൽ പോലിസ് അനാസ്ഥ കാട്ടുന്നതായി നാട്ടുകാർ പരാതിപെടുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥർക്ക് ഇരുമായി ബന്ധപെട പരാതി നൽകിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിച്ചില്ലേജിൽ ആക്ഷൻ കമ്മിയുടെ നേതൃത്യത്തിൻപോലിസ് സ്റ്റേഷൻ മാർച്ചടക്കമുള്ള പ്രക്ഷോഭത്തിലേക്ക് നിങ്ങാനാണ് നാട്ടുകാരുടെ തീരുമാനം
കടപ്പാട്: കുഞ്ഞമ്മദ് കൂരാച്ചുണ്ട്.