Trending

കത്തോലിക്ക കോൺഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി അഞ്ചിന്




കോഴിക്കോട്: സർക്കാർ അവഗണനയ്ക്കും നീതി നിഷേധത്തിനു മെതിരേ അഞ്ചിന് കോഴിക്കോട്ട് ക്രൈസ്‌തവ ജനതയുടെ പ്രതി ഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോൺഗ്രസി ന്റെനേതൃത്വത്തിൽ മുതലക്കുളം മൈതാനിയിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും സർക്കാറിനു താക്കീതായി മാറും. രൂപതയിലെ വിവിധ സംഘടനകളിൽപെട്ട ആയിരക്കണക്കിനാളു കൾ പ്രതിഷേധത്തിൽ അണി ചേരുമെന്ന് കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. സബിൻ തുമുള്ളിൽ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡൻ്റ് ഡോ. ചാക്കോ കാളംപറമ്പിൽ, സെക്രട്ടറി ഷാജി കണ്ടത്തിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ക്രൈസ്തവ സമുദായം വലിയ വെല്ലു വിളികൾ നേരിടുകയാണെന്ന് അവർ പറഞ്ഞു. സാമുദായികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ഈ പ്രശ്ന‌ങ്ങൾക്കുള്ള കാരണം ഭരണാധികാരികളുട ചിറ്റമ്മ നയവും അവഗണനയും പ്രീണന രാഷ്ട്രീയവുമാണ്. സർക്കാറിൽ നിന്ന് ലഭിക്കേണ്ട അർഹമായ അവകാശങ്ങൾപോലും നിഷേധിക്ക പ്പെടുന്നു. ക്രൈസ്‌തവ സമുദാ യത്തിന്റെ ന്യൂനപക്ഷ അവകാ
ശങ്ങൾ കവർന്നെടുക്കുന്നു. ക്രൈസ്‌തവ സമുദായം പൊതു സമൂഹത്തിനു നൂറ്റാണ്ടുകളായി നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും നൻമകളെയും തകർക്കുകയെന്ന ലക്ഷ്യ ത്തോടെ നിരന്തരം സഭയെക്കു റിച്ചും സമുദായത്തെക്കുറിച്ചും തെറ്റായ പ്രചാരണങ്ങൾ അഴിച്ചു വിടുന്നു.

ക്രൈസ്തവ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതി നിധികളും രാഷ്ട്രീയ സംവിധാന ങ്ങളും നിശബ്ദത പാലിക്കുന്നത് സമുദായത്തോടുള്ള അവഗണ നയാണെന്ന് അവർ പറഞ്ഞു. ഇതര ന്യൂനപക്ഷത്തിന്റെ അവകാ ശങ്ങൾക്കുവേണ്ടി ഘോരഘോരം വാചാലരാകുന്ന ഇത്തരക്കാർ ക്രൈസ്‌തവ സമുദായം നേരിടുന്ന വെല്ലുവിളികളോടു മുഖം തിരിഞ്ഞുനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് നൂറ്റാണ്ടിനിപ്പുറം മലയാളി മെമ്മോറിയൽ ആവർത്തിക്കപ്പെടുന്നത്.

കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ അടയിരിക്കുന്ന ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് നടപ്പിൽ വരുത്തണം. അന്താരാഷ്ട്ര നിയമങ്ങൾ പാലി ച്ച് വന്യജീവികളെ വനത്തിൽ മാത്രം സംരക്ഷിച്ച് വന്യജീവി ആ ക്രമണങ്ങൾ അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്‌തവസമുദാ യത്തിനുള്ള ന്യൂനപക്ഷ അവകാശങ്ങളും സംവരണതത്വങ്ങളും നടപ്പിലാക്കാൻ അടിയന്തിര നടപടികളുണ്ടാവണം. 80:20 അനു പാതത്തിലുള്ള ന്യൂനപക്ഷസ് കോളർഷിപ്പ് വിതരണത്തിലെ അനീതിക്കെതിരേ ഹൈക്കോടതി നൽകിയ വിധി നടപ്പാക്കണം. പാഠപുസതകങ്ങളിൽ ചേർത്തി രിക്കുന്ന ക്രൈസ്‌തവവിരുദ്ധമാ യ ചരിത്ര അപനിർമിതികൾ പി ൻവലിക്കണം. പരമപ്രധാനമായ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലിയും പൊതുസമ്മേളനവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. വൈകുന്നേരം മുന്നിന് മലബാർ ക്രിസ്ത‌്യൻ കോളജ് ഗ്രൗണ്ടിൽനിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോൺ. ആൻ്റണി കൊഴുവനാൽ നഗറിൽ തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോൺഗ്രസ് താമര ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യ ക്ഷത വഹിക്കും.

സിഎസ്ഐ മലബാർ മഹായിടവക ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടർ സന്ദേശം നൽ
കും. താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, ഗ്ളോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ക്രി സ്ത്യൻ ചർച്ച് കൗൺസിൽ ജനറൽ സെകട്ടറി ഡോ. പ്രകാശ് തോമസ്, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ സബിൻ തുമുള്ളിൽ, കോർപറേഷൻ കൗൺസിലർ അൽഫോൻസ, പാസ്റ്റർ കൗൺസിൽ സെകട്ടറി ബെന്നി ലൂക്കോസ്, ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ജനറൽ കോ ഓർഡിനേറ്റർ വിൻസെന്റ് പൊട്ടനാനി എന്നിവർ പ്രസംഗി ക്കും. പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ പറഞ്ഞു.

വഖഫ് നിയമ ഭേദഗതി ക്രൈസ്ത‌വരുടെ മാത്രം പ്രശ്‌നമല്ല. പൊതുസമൂഹത്തിന്റെ തുകൂടിയാണ്. ജനപ്രതിനിധികൾ അതി നനുസരിച്ച് പ്രതികരിക്കണം. നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യണം. അല്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാവും. കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് അൽഫോ ൺസ , ഫൊറോന പ്രസിഡൻ്റ് വിൻസെൻ്റ് പൊട്ടനാനി, മീഡിയ കോ-ഓർഡിനേറ്റർ ജോസഫ് മുത്തേടത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post