നാദാപുരം : അതിവേഗവും മത്സരയോട്ടവും
വർധിച്ചതോടെ ശക്തമായ നടപടിയുമായി പോലീസ് രംഗത്ത്. നാലുദിവസങ്ങളിലായി നാല് സ്വകാര്യബസുകൾക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു.
മത്സരയോട്ടവും അതിവേഗവും പതിവാക്കിയ നാല് സ്വകാര്യബസുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ബസുകൾ പോലീസ് സ്റ്റേഷനിലേക്കുമാറ്റി കേസ് രജിസ്റ്റർചെയ്തു. നാദാപുരം-തലശ്ശേരി, നാദാപുരം-വടകര റൂട്ടിലാണ് വാഹനങ്ങളുടെ അതിവേഗവും മത്സരയോട്ടവും വർധിച്ചത്. ഇതേത്തുടർന്ന് നാദാപുരം പോലീസ് ശക്തമായ നടപടിയുമായി രംഗത്തെത്തുകയായിരുന്നു.
സ്വകാര്യബസുകളുടെ മത്സരയോട്ടംമൂലം അപകടം വർധിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ബസുകളുടെ മത്സരയോട്ടം തടയാൻ ശക്തമായ നടപടിസ്വീകരിക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.
Tags:
Latest