Trending

പിണങ്ങിപ്പോയ ഭാര്യ തിരികെ വന്നില്ല; പാലക്കാട് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തുങ്ങിമരിച്ചു




*പാലക്കാട് :* ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. പാലക്കാട് കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിക്കുകയായിരുന്നു.
നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ് മരിച്ചത്. ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടയുടന്‍ തന്നെ ബന്ധുക്കള്‍ ഓടിയെത്തി തീ കെടുത്തുകയായിരുന്നു.
തുടര്‍ന്ന് തീ അണഞ്ഞ ഉടന്‍ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി സ്ഥലത്ത് നിന്നും പോയി. പിന്നീട് കിണറില്‍ തൂക്കിയിട്ടിരുന്ന മോട്ടോറിന്റെ കയര്‍ ഉപയോഗിച്ച് കിണറിനകത്ത് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടത്തുകയായിരുന്നു.പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാന്‍ തയ്യാറാകാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post